Teacher Aleena Benny Death: 'നിയമനത്തിന് അംഗീകാരമില്ല,അധ്യാപികയുടെ മരണത്തിൽ താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച'

Aleena Benny Death: മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 04:27 PM IST
  • അധ്യാപിക അലീന ബെന്നിയുടെ നിയമനം അം​ഗീകരിച്ചിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്
  • നിയമനത്തിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
Teacher Aleena Benny Death: 'നിയമനത്തിന് അംഗീകാരമില്ല,അധ്യാപികയുടെ മരണത്തിൽ താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച'

കോഴിക്കോട്:  ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിയുടെ നിയമനം അം​ഗീകരിച്ചിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. നിയമനത്തിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Read Also: 'ഒപ്പിന് കുപ്പി മാത്രം പോരാ, കൈകകൂലിയും വേണം'; എറണാകുളം ആര്‍ടിഒയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് 74 കുപ്പികൾ; അക്കൗണ്ടിൽ 84 ലക്ഷം

താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്കൂളിലായിരുന്നു അലീനയ്ക്ക് ആദ്യം നിയമനം നൽകിയത്. അഞ്ച് വർഷം അവിടെ ജോലി ചെയ്തു. എന്നാൽ ഈ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാൾ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താൻ സാധിക്കാതെ വന്നു. തുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കോടഞ്ചേരിയിലേക്ക് മാറ്റിയത്. 

ആറുവര്‍ഷം മുന്‍പ് ജോലിക്ക് കയറുമ്പോൾ 13 ലക്ഷം രൂപ അലീന താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് നല്‍കിയിരുന്നു. സ്ഥിര നിയമനം നല്‍കുമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല. സ്‌കൂള്‍ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയിരുന്നു.

സ്‌കൂളിലെ മറ്റ് അധ്യാപകര്‍ തങ്ങളുടെ ശമ്പളത്തിൽ നിന്ന് പിരിച്ചെടുത്ത പണമാണ് യാത്രാക്കൂലിക്കായി അലീനയ്ക്ക് നല്‍കിയിരുന്നത്. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് കൊടിയ ചൂഷണമാണ് അലീന നേരിട്ടതെന്നും ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്നും അധ്യാപികയുടെ കുടുംബം പറയുന്നു. 

 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News