Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാര്‍ക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ മാറി സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷം നിറയും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പ്രശംസ നേടാനാകും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും.
ഇടവം രാശിക്കാർ കഴിവധും തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ അകലും. മറ്റുള്ളവരുമായി പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും.
കർക്കടകം രാശിക്കാർക്ക് ഇന്ന് സമ്മിശ്രഫലങ്ങളുടെ ദിവസമാണ്. ഇവർക്ക് വരുമാനത്തേക്കാള്‍ അധികം ചെലവ് കൂടാൻ സാധ്യതയുണ്ട്. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങൾ മാറി സന്തോഷമുണ്ടാകും. ബിസിനസിൽ ലാഭം നേടാനാകും.
ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസം കൂടും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാൻ സാധിക്കും. ജീവിതത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ പലതും അകലുന്നതാണ്. അതിലൂടെ നേട്ടമുണ്ടാകുകയും ചെയ്യും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ ഇടയുണ്ട്. ഇത് ജീവിതത്തിൽ സന്തോഷമുണ്ടാക്കും.
കന്നി രാശിക്കാർക്ക് കലാപരമായ നേട്ടങ്ങളുണ്ടാകും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ എന്തെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ ഇന്നത്തെ ദിവസം അതിന് പരിഹാരമുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിയിലും ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും.
തുലാം രാശിക്കാർക്ക് ഇന്ന് കടങ്ങൾ വീട്ടാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. സുഹൃത്തുക്കളില്‍ നിന്നും നല്ല അനുഭവങ്ങളുണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. പ്രണയിതാക്കൾക്ക് അനുകൂലമായ ദിവസമാണിന്ന്. എന്നാൽ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കാതിരിക്കുക. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ സൗമ്യമായി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക.
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മിശ്രഫലങ്ങൾ നിറഞ്ഞതാകും. കുടുംബത്തില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സാധ്യതയുണ്ട്. ജോലിക്കായി അധിക സമയം നീക്കി വെക്കേണ്ട സാഹചര്യമുണ്ടായേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പണം കടം വാങ്ങേണ്ടതായി വരും.
മകരം രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയും. നിങ്ങളുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.
കുംഭം രാശിക്കാർക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വസ്തു ഇടപാടുകള്‍ നടത്തുന്നവർക്ക് അതിൽ നിന്നും ലാഭം നേടാൻ സാധിച്ചേക്കാം. ജീവിതത്തിൽ സന്തോഷമുണ്ടാകും.
മീനം രാശിക്കാര്‍ക്ക് ബിസിനസിൽ നിന്ന് നേട്ടങ്ങളുണ്ടാകും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.