Chanakya Niti: കാൽകാശിന്റെ വില പോലും കിട്ടില്ല; ബഹുമാനം നഷ്ടപ്പെടുത്തുന്ന 7 ശീലങ്ങള്‍

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്ര‍ജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ആചാര്യ ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ മനുഷ്യജീവിതം സന്തോഷകരമാക്കാനുള്ള നിരവധി മാര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

 

ചാണക്യന്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നും മനുഷ്യര്‍ക്ക് ഉപയോഗപ്രദമാണ്. അദ്ദേഹത്തിന്റെ ചിന്തകൾ ജീവിതലക്ഷ്യം കൈവരിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നു.

1 /9

ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആത്മാഭിമാനമാണ്. അവന് കിട്ടുന്ന ബഹുമാനം അവന്റെ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ചാണക്യനീതിയില്‍ വ്യക്തമാക്കുന്നു. 

2 /9

ഒരു വ്യക്തിയുടെ ചില ശീലങ്ങള്‍ മറ്റുള്ളവർക്ക് അവനോടുള്ള ബഹുമാനത്തെ നഷ്ടപ്പെടുത്തുന്നു.  അതിനാൽ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കണമെങ്കില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ചില ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചാണക്യൻ പറയുന്നു. 

3 /9

ഒരിക്കലും കള്ളം പറയരുത്. ഇത് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് നിങ്ങളെ വിശ്വാസമുണ്ടാകില്ല. കള്ളം പറയുന്നതിലൂടെ നിങ്ങളുടെ ബഹുമാനവും നഷ്ടപ്പെടുന്നുവെന്നും അതുകൊണ്ട് അബദ്ധത്തില്‍ പോലും മറ്റുള്ളവരോട് കള്ളത്തരങ്ങള്‍ പറയരുതെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.   

4 /9

കോപം ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കപ്പെടുന്നു. ദേഷ്യക്കാരന്റെ സംസാരത്തില്‍ മധുരമുണ്ടാകില്ല. കോപത്തില്‍ ഒരു വ്യക്തിക്ക് നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ കഴിയാതെ വരുന്നു. അത് അയാള്‍ക്ക് തന്നെ ദോഷം വരുത്തുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ സംസാരിക്കുമ്പോൾ മധുരമായി സംസാരിക്കുക. നന്നായി സംസാരിക്കുന്ന ഒരു വ്യക്തിക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നുവെന്ന് ചാണക്യൻ പറയുന്നു.    

5 /9

മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കരുത്. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കില്ല. ഇതിലൂടെ സമൂഹത്തിലെ മറ്റ് ആളുകള്‍ അത്തരക്കാരില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങുന്നു. അതുകൊണ്ട് അബദ്ധത്തില്‍ പോലും ആരെ കുറിച്ചും മോശമായി സംസാരിക്കരുതെന്ന് ചാണക്യൻ പറയുന്നു.   

6 /9

ഒരു വ്യക്തിയുടെ എല്ലാ ഗുണങ്ങളുടെയും പ്രാധാന്യവും നഷ്ടപ്പെടുത്തുന്ന ദുശ്ശീലമാണ് അത്യാഗ്രഹം. ചാണക്യ നീതി അനുസരിച്ച് ഒരു വ്യക്തി എപ്പോഴും കഠിനാധ്വാനത്തിലൂടെ പണം സമ്പാദിക്കണം. അത്യാഗ്രഹം മൂലം വഞ്ചനയിലൂടെയും മോശം വഴികളിലൂടെയും പണം സമ്പാദിക്കുന്നവരുണ്ട്. എന്നാല്‍ അവരുടെ പണം ഇന്നല്ലെങ്കില്‍ നാളെ നശിക്കുമെന്നും നല്ല വഴിയില്‍ സമ്പാദിച്ച പണം എല്ലാക്കാലവും നിലനില്‍ക്കുമെന്നും ചാണക്യൻ പഠിപ്പിക്കുന്നു.   

7 /9

ചാണക്യ നീതി പ്രകാരം ഒരാള്‍ വൃത്തികെട്ട രീതിയില്‍ ജീവിച്ചാല്‍, നെഗറ്റീവ് എനര്‍ജി അവനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒരിക്കലും ലഭിക്കില്ല. അതിനാല്‍ ഒരു വ്യക്തി എപ്പോഴും താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ ശുചിത്വം നിലനിര്‍ത്തണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.   

8 /9

ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ അലസതയാണ്. അലസരായ ആളുകള്‍ക്ക് ഒരിക്കലും സമ്പത്ത് ശേഖരിക്കാനാവില്ല. അവരുടെ മടി കാരണം സാമ്പത്തിക നേട്ടത്തിനുള്ള നിരവധി അവസരങ്ങളും നഷ്ടപ്പെടുന്നു. ഇതുമൂലം ഭാവിയില്‍ അവര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും അലസരായവരെ സമൂഹം ബഹുമാനിക്കില്ലെന്നും ചാണക്യൻ പറയുന്നു.  

9 /9

ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി എപ്പോഴും തെറ്റായ കൂട്ടുകെട്ടില്‍ നിന്ന് അകന്നു നില്‍ക്കണം. മോശം സഹവാസം കാരണം, ഒരു വ്യക്തിയുടെ മനസ്സില്‍ കൂടുതല്‍ നിഷേധാത്മക ചിന്തകള്‍ വരുന്നു. അതുവഴി അവൻ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു. അവരെ ഒരിക്കലും ആരും ബഹുമാനിക്കില്ല. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola