Firework Accident: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേർക്ക് പരിക്ക്; ഒ‌രാളുടെ നില ​ഗുരുതരം

Firework Accident In Kannur: ആൾക്കൂട്ടത്തിന് ഇടയിലേക്ക് അമിട്ട് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തെയ്യം ചടങ്ങുകൾക്ക് ഇടയിലാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2025, 11:11 AM IST
  • തെയ്യം ഇറങ്ങുന്ന സമയത്താണ് പടക്കം പൊട്ടിച്ചത്
  • ഈ സമയം തെയ്യം കാണുന്നതിനായി ആളുകൾ ക്ഷേത്ര നടയ്ക്ക് സമീപം കൂടി നിന്നിരുന്നു
Firework Accident: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം, അഞ്ച് പേർക്ക് പരിക്ക്; ഒ‌രാളുടെ നില ​ഗുരുതരം

കണ്ണൂർ: കണ്ണൂർ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആൾക്കൂട്ടത്തിന് ഇടയിലേക്ക് അമിട്ട് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തെയ്യം ചടങ്ങുകൾക്ക് ഇടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേ‍ർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാണ് വിവരം.

പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. തെയ്യം ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് നിന്ന് 50 മീറ്റർ മാറിയാണ് പടക്കങ്ങൾ പൊട്ടിച്ചിരുന്നത്. എന്നാൽ അമിട്ട് മുകളിൽ പോയി പൊട്ടേണ്ടതിന് പകരം ക്ഷേത്രത്തിന്റെ നടയുടെ സമീപത്തേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തെയ്യം ഇറങ്ങുന്ന സമയത്താണ് പടക്കം പൊട്ടിച്ചത്.

ALSO READ: ഇസ്രയേലിൽ മൂന്ന് ബസുകൾ പൊട്ടിത്തെറിച്ചു; ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പോലീസ്

ഈ സമയം തെയ്യം കാണുന്നതിനായി ആളുകൾ ക്ഷേത്ര നടയ്ക്ക് സമീപം കൂടി നിന്നിരുന്നു. ഇവർക്കിടയിലേക്കാണ് അമിട്ട് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റയാളെ മം​ഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. തെയ്യം ചടങ്ങുകൾക്കിടെ പടക്കം പൊട്ടിക്കുന്ന ആചാരം ഇല്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News