വേദ ജ്യോതിഷത്തില്‍ ജ്യോതിഷ പ്രകാരം കർമ്മങ്ങളുടെ ദാതാവാണ് ശനി. ശനിയുടെ ചലനത്തിലെ മാറ്റങ്ങൾ ഓരോരുത്തരെയും വ്യത്യസ്ത രീതിയിൽ ബാധിക്കും. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റങ്ങൾ ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. രണ്ടര വർഷം കൂടുമ്പോൾ രാശിമാറുന്ന ഗ്രഹമാണ് ശനി. നിലവിൽ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ഈ വർഷം ശനിയുടെ രണ്ടര വർഷത്തിന് ശേഷമുള്ള രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്.
കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്കാണ് ശനി പ്രവേശിക്കാൻ പോകുന്നത്. മാർച്ച് 29നാണ് ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റം സംഭവിക്കുക. ഇതിന് മുന്നോടിയായി നാളെ, ഫെബ്രുവരി 23ന് വൈകിട്ട് 6.23ന് ശനി അസ്തമയം നടക്കാന്‍ പോകുകയാണ്. ഗ്രഹങ്ങളുടെ അസ്തമയം ഓരോ രാശികളുടെയും ജീവിതത്തിൽ നല്ല ഫലങ്ങൾക്കൊപ്പം തന്നെ ദോഷങ്ങളും പ്രതിസന്ധികളും ഉണ്ടാകാനിടയുണ്ട്. ശനിയുടെ അസ്തമിക്കുന്നതും ചില രാശികൾക്ക് ജീവിതത്തിൽ ചില പ്രതിസന്ധികൾ സൃഷ്ടിക്കും. മൂന്ന് രാശികളുടെ ജീവിതത്തിലാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ പോകുന്നത്. സാമ്പത്തിക നഷ്ടം, തൊഴില്‍ പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇവരുടെ ജീവിതത്തിലുണ്ടാകും.
ശനിയുടെ അസ്തമയം കർക്കടകം രാശിക്കാർക്ക് ശുഭകരമല്ല. ജീവിത്തിൽ പലവിധ പ്രശ്നങ്ങളും നേരിടേണ്ടതായി വരും. കരിയറിലും ബിസിനസിലും പ്രതിസന്ധികൾ ഉണ്ടാകാനിടയുണ്ട്. തൊഴിലിൽ തടസങ്ങളുണ്ടായേക്കാം. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. സാമ്പത്തികപരമായ കാര്യങ്ങളിൽ ശ്രദ്ധവേണം. നിക്ഷേപങ്ങൾ കരുതലോടെ വേണം. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം അശുഭകരമാണ്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. കുടുംബത്തിലുള്ളവരുമായി അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക. ജോലി സമ്മർദ്ദം കൂടും. മേലധികാരികളിൽ നിന്ന് കുത്തുവാക്കുകൾ കേൾക്കേണ്ടതായി വരും. സഹപ്രവർത്തകരുമായി പ്രശ്നങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യും.
വൃശ്ചികം രാശിക്കാർക്ക് കുംഭം രാശിയില്‍ ശനി അസ്തമിക്കുന്നത് അശുഭകരമാണ്. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശനി അസ്തമിക്കുന്നത്. ഈ കാലയളവിൽ ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും ഇക്കൂട്ടർക്ക്. വസ്തു ഇടപാടുകൾ ശ്രദ്ധപൂർവം ചെയ്യുക. ഇല്ലെങ്കിൽ നഷ്ടം സംഭവിക്കാം. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. ബന്ധുക്കളുമായി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഈ കാലയളവിൽ നിക്ഷേപങ്ങൾ നടത്താതിരിക്കുന്നതാണ് ഉത്തമം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.