കൊച്ചി: കൊച്ചി കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ജാർഖണ്ഡ് സ്വദേശി മനീഷ് വിജയ്, അമ്മ ശകുന്തള അഗർവാൾ, സഹോദരി ശാലിനി വിജയ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് ക്വാർട്ടേഴ്സിനുള്ളിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹിന്ദിയിൽ എഴുതിയ കുറിപ്പും മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെത്തി. ശാലിനി വിജയുടെ ജാർഖണ്ഡ് സർക്കാരിലെ ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അമ്മയെ കൊലപ്പെടുത്തി മക്കൾ ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മനീഷ് വിജയ് ഒരാഴ്ചയായി ഓഫീസിൽ ജോലിക്കെത്തിയിട്ടില്ലായിരുന്നു. തുടർന്ന് ഓഫീസിലെ ഉദ്യോഗസ്ഥർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ വീടിന് സമീപത്ത് നിന്ന് കടുത്ത ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇവർ നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ മനീഷിനെയും സഹോദരിയെയും കണ്ടത്.
മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു. പിന്നീട് കതകുപൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ശകുന്തള അഗർവാളിന്റെ വെള്ളത്തുണി പുതപ്പിച്ച് പൂക്കൾ വച്ച നിലയിലായിരുന്നു.
കഴിഞ്ഞ വർഷം ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. പിന്നീട് ജാർഖണ്ഡ് സർക്കാരിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് ആരോപണങ്ങളും കേസും നടന്നിരുന്നതായാണ് വിവരം. ഒരു സഹോദരി വിദേശത്താണെന്നാണ് സൂചന. ഇവരെ അറിയിക്കണമെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.