Newborn Baby: അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കുഞ്ഞിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു

Abandoned Newborn: ജാർഖണ്ഡ് സ്വദേശികളാണ് മൂന്നാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരിക്കെ ഉപേക്ഷിച്ചുപോയത്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 11:30 PM IST
  • നിലവിൽ കുഞ്ഞ് സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിൽ ഓക്സിജന്റെ സഹായത്തിൽ ചികിത്സയിലാണ്
  • തീവ്രപരിചരണ വിഭാ​ഗത്തിൽ ഒരു മാസത്തോളം ചികിത്സിക്കേണ്ടതായി വരും
Newborn Baby: അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കുഞ്ഞിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കൊച്ചി: അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ നവജാത ശിശുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദ​ഗ്ധ പരിചരണം ഉറപ്പാക്കി. ജാർഖണ്ഡ് സ്വദേശികളാണ് മൂന്നാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരിക്കെ ഉപേക്ഷിച്ചുപോയത്. കുഞ്ഞിന്റെ സംരക്ഷണം വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

കുഞ്ഞിന് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ജനറൽ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. മുൻപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചതിന്റെ തുക ആരോ​ഗ്യ വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രകാരം, വനിതാ ശിശു വികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കും.

നിലവിൽ കുഞ്ഞ് സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിൽ ഓക്സിജന്റെ സഹായത്തിൽ ചികിത്സയിലാണ്. ഒരു കിലോ ഭാരമാണ് നിലവിൽ കുഞ്ഞിനുള്ളത്. തലയിൽ ചെറിയ രക്തസ്രാവവും ഉണ്ട്. ഓറൽ ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്. തീവ്രപരിചരണ വിഭാ​ഗത്തിൽ ഒരു മാസത്തോളം ചികിത്സിക്കേണ്ടതായി വരും.

ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായുടെ മേൽനോട്ടത്തിൽ പീഡിയാട്രീഷ്യൻ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദ​​ഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് കുഞ്ഞിനെ ചികിത്സിക്കുന്നത്. ബന്ധുക്കൾ ഇല്ലാത്തതിനാൽ കുഞ്ഞിന്റെ പരിചരണത്തിന് ന്യൂബോൺ കെയറിലെ നേഴ്സുമാരെ നിയോ​ഗിച്ചിട്ടുണ്ട്. മുലപ്പാൽ ബാങ്കിൽ നിന്ന് കുഞ്ഞിന് മുലപ്പാൽ ലഭ്യമാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News