Billions Bees Investment Fraud Case: വീണ്ടും നിക്ഷേപ തട്ടിപ്പ്; അമിത പലിശ വാ​ഗ്ദാനം ചെയ്ത് തട്ടിയത് 100 കോടി, സ്ഥാപന ഉടമകൾ ഒളിവിൽ

Billions Bees Investment Scam: ആകെ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം.

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 04:52 PM IST
  • ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്
  • അമിത പലിശ വാ​ഗ്ദാനംചെയ്ത് 100 കോടി തട്ടിയെടുത്തു
  • പൊലീസ് അന്വേഷണം ആരംഭിച്ചു
Billions Bees Investment Fraud Case: വീണ്ടും നിക്ഷേപ തട്ടിപ്പ്; അമിത പലിശ വാ​ഗ്ദാനം ചെയ്ത് തട്ടിയത് 100 കോടി, സ്ഥാപന ഉടമകൾ ഒളിവിൽ

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്. അമിത പലിശ വാ​ഗ്ദാനംചെയ്ത് നിക്ഷേപകരിൽനിന്ന് കോടികൾ തട്ടിയതായി പരാതി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.  

ആകെ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം. സ്ഥാപന ഉടമകൾ ഒളിവിലാണ്. സ്ഥാപനത്തിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

 Read Also: തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

2020-മുതലാണ് ബില്യൺ ബീസ് തട്ടിപ്പ് ആരംഭിച്ചത്. ട്രേഡിം​ഗിലൂടെ അമിതമായ പലിശ നൽകാമെന്നായിരുന്നു വാഗ്ദാനം. ഈ വാ​ഗ്ദാനത്തിൽ വീണ നിരവധിപേർ നിക്ഷേപം നടത്തി. ആദ്യത്തെ അഞ്ച് മാസത്തോളം ഇവർക്ക് പറഞ്ഞ പലിശ ലഭിച്ചിരുന്നു. പലിശ ലഭിച്ചവർ വീണ്ടും ഇതേ സ്ഥാപനത്തിൽത്തന്നെ നിക്ഷേപം നടത്തി. രണ്ടുകോടിയോളം രൂപ നിക്ഷേപം നടത്തിയവരുമുണ്ട്. എന്നാൽ പിന്നീട് ഇത് മുടങ്ങുകയായിരുന്നു.  

നിലവിൽ 32 പേരാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്. ഇതിൽ പോലീസ് കേസെടുത്തിരുന്നു.  കേരളത്തിന് പുറത്തും ദുബായിലുമുൾപ്പെടെ ശാഖകളുള്ള സ്ഥാപനമാണ് ബില്യൺ ബീസ്.

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News