Dead Body Found: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേർ തൂങ്ങിമരിച്ച നിലയിൽ; ഒരാൾക്കായി തിരച്ചിൽ, കൂട്ട ആത്മഹത്യയെന്ന് സംശയം

Two dead body found: ജാർഖണ്ഡ് സ്വദേശിയും ജിഎസ്ടി അഡീഷണൽ കമ്മീഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 09:57 PM IST
  • ഇവരുടെ അമ്മയും ഇവർക്കൊപ്പം താമസിച്ചിരുന്നു
  • ഇവരെ കാണാനില്ല, അമ്മയ്ക്കായി അന്വേഷണം ആരംഭിച്ചു
Dead Body Found: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേർ തൂങ്ങിമരിച്ച നിലയിൽ; ഒരാൾക്കായി തിരച്ചിൽ, കൂട്ട ആത്മഹത്യയെന്ന് സംശയം

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേർ തൂങ്ങി മരിച്ച നിലയിൽ. ക്വാർട്ടേഴ്സിനുള്ളിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയും ജിഎസ്ടി അഡീഷണൽ കമ്മീഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മയും ഇവർക്കൊപ്പം താമസിച്ചിരുന്നു. ഇവരെ കാണാനില്ല. അമ്മയ്ക്കായി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നാല് ദിവസമായി അവധിയിൽ ആയിരുന്ന മനീഷ് വിജയ് അവധി കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ വിളിച്ചു. എന്നാൽ ഫോണിൽ കിട്ടാതായതോടെ ഓഫീസിലെ ഉദ്യോ​ഗസ്ഥർ മനീഷ് വിജയിയെ അന്വേിഷിച്ച് വീട്ടിലെത്തി. ഈ സമയം വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിച്ചിരുന്നു.

ALSO READ: പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് മർദിച്ചു; 4 പേർ അറസ്റ്റിൽ

ഇവർ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ മനീഷിന്റെയും ശാലിനിയുടെയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർ തൃക്കാക്കര പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നി​ഗമനം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News