ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയുടെ ഭാഗമായാണ് നടപടി.
നിലവിൽ ഷീബ സുരേഷ് വിദേശത്താണ്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി ചെയർപേഴ്സണും എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബ സുരേഷ്.
ഇതിനു പുറമെ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടികളിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു ഷീബ. പരിശോധനയുടെ ഭാഗമായാണ് ഇഡി ഷീബയുടെ കുമളിയിലെ വീട്ടിൽ എത്തിയത്.
ALSO READ: കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്; പ്രതികളെ കസ്റ്റഡിയിൽ വിട്ടു
ഷീബ വിദേശത്ത് ആയതിനാൽ വീട് സീൽ ചെയ്ത് നോട്ടീസ് പതിച്ചു. അതേ സമയം ഷീബ സുരേഷിനെ ഇതുവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
തട്ടിപ്പു കേസിൽ ഇടുക്കി ജില്ലയിലെ പ്രധാന കോർഡിനേറ്ററായിരുന്നു ഷീബ സുരേഷ്. പദ്ധതിക്കെതിരെ ആരോപണം ഉയർന്നതോടെ കോർഡിനേറ്റർ എന്ന നിലയിലുള്ള പ്രവർത്തനം നിർത്തിയെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമാണ് ഷീബ സുരേഷ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.