റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ വിമർശിച്ച് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു. റാഗിങ് സാമൂഹിക വിപത്താണെന്നും സിനിമകളാണ് റാഗിങിനെ പ്രചരിപ്പിക്കുന്നതെന്നും വി പി സാനു പറഞ്ഞു. പ്രേമം, ഹൃദയം എന്നീ സിനിമകളെ പരാമർശിച്ചാണ് വി പി സാനുവിന്റെ പരാമർശം.
കുറച്ച് റാഗിങ് ഒക്കെ നല്ലതാണെന്നാണ് പ്രേമം സിനിമയിലെ മലർ മിസ് പറയുന്നത്. ഹൃദയം സിനിമയിൽ നായകൻ ആദ്യം റാഗിങിന് വിധേയനാവുകയും പിന്നീട് അയാൾ റാഗിങിന്റെ അപ്പോസ്തലൻ ആവുകയുമാണെന്ന് സാനു പറഞ്ഞു. റാഗിങ് സാമൂഹിക വിപത്തെന്നും അവയെ പ്രോത്സാഹിപ്പിക്കരുതെന്നും ലഹരി ലഭ്യത വലിയ പ്രശ്നമാണെന്നും വി പി സാനു പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി റാഗിങ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പല കേസുകളിലും പ്രതി സ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകരും നേതാക്കന്മാരുമാണ്. ഇതിൽ എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ ദേശീയ പ്രസിഡന്റിന്റെ പരാമർശം.
അതേസമയം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി പി എസ് സഞ്ചീവിനെയും പ്രസിഡന്റായി എം ശിവ പ്രസാദിനെയും ചുമതലപ്പെടുത്തി.
പി എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി എസ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.