ഫെബ്രുവരി 24ന് ചൊവ്വ മിഥുനം രാശിയിൽ നേർരേഖയിൽ സഞ്ചാരം ആരംഭിക്കുന്നത് അഞ്ച് രാശിക്കാർക്ക് വലിയ ദോഷം ചെയ്യും.
വേദ ജ്യോതിഷ പ്രകാരം, ചൊവ്വയുടെ മിഥുനം രാശിയിലെ നേർഗതിയിലെ സഞ്ചാരം അഞ്ച് രാശിക്കാർക്ക് ദോഷകാലമാണ്. ഏതെല്ലാം രാശിക്കാരെയാണ് ഈ സമയം പ്രതികൂലമായി ബാധിക്കുന്നതെന്ന് അറിയാം.
ഇടവം രാശിക്കാർക്ക് പ്രതികൂല സമയമാണ്. ജാഗ്രത പുലർത്തണം. കുടുംബത്തിൽ സംഘർഷ സാധ്യത ഉണ്ടാകും. ക്ഷമയോടെയും ചിന്താപൂർവവും തീരുമാനങ്ങളെടുക്കുക. തർക്കങ്ങൾ ഒഴിവാക്കുക.
കർക്കിടകം രാശിക്കാരുടെ കരിയറിൽ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അനുകൂല സമയമല്ല. ചിലവുകൾ വർധിക്കും. കർക്കിടകം രാശിക്കാരെയും പങ്കാളികളെയും ആരോഗ്യപ്രശ്നങ്ങൾ അലട്ടും.
തുലാം രാശിക്കാർക്ക് ചിലവുകൾ വർധിക്കും. ചികിത്സാ ചിലവുകൾ വർധിക്കും. അമ്മയുടെ ആരോഗ്യം മോശമാകും. കുടുംബത്തിലെ അന്തരീക്ഷം ആശങ്കാജനകമാകും. ആശയവിനിമയത്തിൽ നിയന്ത്രണം പാലിക്കുക.
വൃശ്ചികം രാശിക്കാർക്ക് മോശം സമയമാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ വേണം. വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകില്ലെങ്കിലും നിക്ഷേപങ്ങളിൽ നഷ്ടമുണ്ടാകും. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും.
ധനു രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ സമയം ആയിരിക്കും. ബിസിനസ് മോശമാകാം. ജോലിയിൽ അരക്ഷിതാവസ്ഥയുണ്ടാകാം. ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യത. (Disclaimer: ഇക്കാര്യങ്ങൾ വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. Zee News ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)