ആശാ വർക്കര്‍മാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ദേശിയ തലത്തില്‍ ആശ പ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം. ആശ പ്രവര്‍ത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
നിശ്ചിത പ്രതിമാസ ശമ്പളം, സാമൂഹിക സുരക്ഷ, പെൻഷനുകൾ, ശമ്പളത്തോട് കൂടിയ അവധി മുതലായവ പരിഗണിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ
സംസ്ഥാനങ്ങളിലുടനീളം ഓണറേറിയം/വേതനം മാനദണ്ഡമാക്കുക, ഓണറേറിയങ്ങൾ മിനിമം വേതന ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ആശാ വർക്കർമാർക്ക് ആരോഗ്യ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങൾ, അപകട കവറേജ് എന്നിവ നൽകണം. സൗജന്യ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ഗതാഗത അലവൻസുകൾ, ഫീൽഡ് സന്ദർശനങ്ങളിൽ വൃത്തിയുള്ള വിശ്രമ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഉറപ്പാക്കണം. കമ്മ്യൂണിറ്റി അധിഷ്ഠിത പരിചരണ സേവനങ്ങൾ വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം വളർത്തണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയത്.
ആശ പ്രവർത്തകർ സമൂഹത്തിന് നൽകുന്ന സംഭാവനയ്ക്ക് ആനുപാതികമായി വേതനം നൽകുന്നില്ലെന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവർക്ക് പലപ്പോഴും ഏറ്റവും കുറഞ്ഞ തുക മാത്രമേ ലഭിക്കുന്നുള്ളൂ. പൊതുജനാരോഗ്യവും മിനിമം വേതന നിർണ്ണയവും സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു. അതിനാൽ, ആശ വർക്കർമാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ സഹകരിച്ച് ശ്രമിക്കണം. ആശകളുടെ ജോലി സാഹചര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഒരു കൃത്യമായ നയവും പ്രവർത്തനക്ഷമമായ നടപടികളും സ്വീകരിക്കണമെന്നും അദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.