'ഞമ്മളെ ഫ്രണ്ട്‌സ് ഹാജറ, ഷഫിയ,നസീമ, സക്കീന നിങ്ങളൊക്കെ വീട്ടില്‍ ഇരുന്നോ മക്കളെ.. എന്താ രസം ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളി അല്ലേ, വന്നോളിം മക്കളെ....മണാലിയിൽ അടിച്ച് പൊളിക്കുന്ന നഫീസുമ്മയുടെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉമ്മാനെയും കൂട്ടി മണാലിയിലേക്ക് യാത്ര പോയ മകളെയും അഭിനന്ദിച്ച് പ്ലാൻ ടു ഗോ എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച വിഡിയോ അന്ന് കണ്ടത് ലക്ഷകണക്കിന് ആളുകളായിരുന്നു.
നഫീസുമ്മയുടെ സന്തോഷത്തെ എല്ലാവരും ഏറ്റെടുക്കുന്നതിനിടെയാണ് അവരെ അധിക്ഷേപിച്ച് കൊണ്ട് സമസ്ത എ.പി വിഭാഗം പണ്ഡിതനും സുന്നി വോയ്സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി രംഗത്തെത്തിയത്.
25 വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ ദിഖ്റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കുന്നതിന് പകരം ഏതോ നാട്ടിൽ പോയി മഞ്ഞിൽ കളിക്കുകയാണെന്നും വിധവകൾ വീട്ടിലിരിക്കണമെന്നുമായിരുന്നു മതപണ്ഡിതന്റെ പ്രസംഗം. വിനോദയാത്രക്ക് പോയി വിഡിയോ ഇടുന്നത് തെറ്റാണെന്നും ഇയാൾ പറയുന്നു.
Read Also: വിവാഹമോചന ഉടമ്പടിയിൽ വ്യാജ ഒപ്പ്, ഇൻഷുറൻസിലും തിരിമറി; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ കേസ്
മതപണ്ഡിതന്റെ പ്രസംഗത്തിനെതിരെ ശക്തമായ വിമർശനമാണുയരുന്നത്. ഇയാള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും മറ്റുള്ളവരുടെ സന്തോഷത്തില്‍ ഇടപെടാന്‍ ഇയാള്‍ ആരാണെന്നും ആളുകള്‍ ചോദിക്കുന്നു. കൂടാതെ നഫീസുമ്മയുടെ വീഡിയോ വീണ്ടും പങ്കുവെച്ച് കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരും ഉണ്ട്.
മതപണ്ഡിതനെതിരെ നഫീസുമ്മയുടെ മകൾ ജിഫാനയും രംഗത്തെത്തിയിരുന്നു. പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നഫീസുമ്മയ്ക്ക് മാനസിക പ്രയാസം കാരണം വീടിന് പുറത്തിറങ്ങാനാവുന്നില്ലെന്നും എന്റെ ഉമ്മ ചെയ്ത തെറ്റെന്നെന്നും മകൾ ചോദിക്കുന്നു.
മൂന്ന് പെൺമക്കളെയും, കാഴ്ചനഷ്ടപ്പെട്ട നടക്കാൻ കഴിയാത്ത ഉമ്മയെയും, വൃദ്ധയായ ബാപ്പയെയും ദിവസത്തിൽ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ സാധിച്ചെന്റിലൊന്നോർത്ത് വീടുകൾ തോറും കൈ നീട്ടേണ്ടി വന്ന പെണ്ണിന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവില്ല. ആയുസ്സിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങൾ കണ്ട കൊടും പാപമെന്നും മകൾ ചോദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.