ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ബംഗ്ലാദേശ്-ഇന്ത്യ പോരിൽ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 229 റണ്‍സെടുത്തു. ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. പിന്നീട് 35-5ലേക്ക് ഒതുങ്ങിയ ടീമിനെ തൗഹിദ് ഹൃദോയ്യും ജയ്ക്കർ അലിയും ചേര്‍ന്നാണ് കരകയറ്റിയത്. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയി ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. താരം 118 ബോളില്‍ 2 സിക്‌സിന്റെയും 6 ഫോറും നേടി 100 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 154 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ജേക്കര്‍ അലി 114 ബോളില്‍ 68 റണ്‍സെടുത്തു. തന്‍സിദ് ഹസന്‍ 25 ബോളില്‍ 25, റിഷാദ് ഹൊസൈന്‍ 12 ബോളില്‍ 18 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
തൗഹിദ് ഹൃദോയ്യുടെ കന്നി സെഞ്ച്വറിയോടെ ബംഗ്ലാദേശ് ബാറ്റിംഗ് കളം ഒഴിയുമ്പോൾ ഇന്ത്യയുടെ മുഹമ്മദ് ഷമി 200 വിക്കറ്റ് നേടി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ബൗളര്‍ എന്ന റെക്കോര്‍ഡും ഇനി ഷമിയ്ക്ക് സ്വന്തം. ചാമ്പ്യന്‍സ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് എന്ന നേട്ടവും ഷമിയ്ക്ക് തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.