ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി സർക്കാർ നിറവേറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉറപ്പു നൽകി. സത്യപ്രതിജ്ഞയ്ക്ക് മുൻപാണ് രേഖ ഗുപ്ത ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. ഈ പ്രതിമാസ സഹായത്തിൻ്റെ ആദ്യ ഗഡു മാർച്ച് എട്ടിനകം അർഹരായ സ്ത്രീകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും രേഖ ഗുപ്‌ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA 4% വർധിക്കും!
മാത്രമല്ല ഡൽഹിയ്ക്ക് പുതിയ മുഖഛായ നൽകുമെന്നും തന്നെ ഒരു മകളെപ്പോലെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രേഖ ഗുപ്ത നന്ദി അറിയിച്ചു. പാർട്ടി നൽകിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് പറഞ്ഞ രേഖ ഗുപ്‌ത തിരഞ്ഞെടുക്കപ്പെട്ട 48 എംഎൽമാരും ടീം മോദിയായി പ്രവർത്തിക്കുക എന്നതാണ് രണ്ടാമത്തെ പരിഗണനയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം തങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മാർച്ച് 8 അന്ത്രരാഷ്ട്ര വനിതാ ദിനമാണെന്നും അതിനു മുന്നേ അർഹതപ്പെട്ട സ്ത്രീകൾക്ക് അവരുടെ അക്കൗണ്ടിൽ ധന സഹായം എത്തുമെന്നും രേഖ ഗുപ്ത പറഞ്ഞു.
Also Read: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബിജെപി പ്രകടനപത്രികയിൽ പാർട്ടിയെ വിജയിപ്പിച്ച സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധന സഹായം നൽകുമെന്ന വാഗ്ദാനം നടത്തിയിരുന്നു. രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തതിനൊപ്പം ന്യൂഡൽഹിയിൽ നിന്നുള്ള എംഎൽഎ പർവേഷ് വർമ്മ ഉൾപ്പെടെ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.