നാരങ്ങ വെള്ളം, ഫലൂഡ തുടങ്ങിയവയിലൊക്കെ നമ്മൾ കസ്കസ് ഇട്ട് കുടിക്കാറുണ്ട്. ഇത് വെറുതെയല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് കസ്കസ്. ദഹനം മെച്ചപ്പെടുത്തുക മുതൽ ചർമ്മ സംരക്ഷണം വരെ ഇതിൽ ഉൾപ്പെടും.
നാരുകൾ ധാരാളം അടങ്ങിയ കസ്കസ് ശരീരഭാരം നിയന്ത്രക്കാൻ സഹായിക്കും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ കസ്കസിൽ ധാരാളം ആന്റി ഓക്സിഡന്റുകളുമുണ്ട്. ഇത് മുഖക്കുരു തടയാനും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് കസ്കസ്. പ്രമേഹ രോഗികൾക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.
വെള്ളത്തിൽ കുതിർക്കുമ്പോൾ കസ്കസ് ഈർപ്പം ആഗിരണം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലും ജലാംശം നിലനിർത്താൻ സാധിക്കും.
കസ്കസ് ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും കരളിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യും. ചർമ്മം ശുദ്ധീകരിക്കാനും ഇത് സഹായകമാണ്.
കൊളസ്ട്രെളിന്റെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കസ്കസ് സഹായിക്കുന്നു.
കസ്കസിലെ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും പോലുള്ള പോഷകങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടി തഴച്ചുവളരാൻ സഹായിക്കുകയും ചെയ്യും.
സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയവ കുറയ്ക്കാൻ സഹായിക്കുന്ന അഡാപ്റ്റോജെനിക് ഗുണങ്ങൾ കസ്കസിൽ അടങ്ങിയിട്ടുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.