ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനുമെല്ലാം വിറ്റാമിൻ കെ പ്രധാനമാണ്. ഇതടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് അവോക്കാഡോ. ചർമ്മ സംരക്ഷണത്തിനും ഹൃദയത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ അവോക്കാഡോ സഹായിക്കും.
വിറ്റാമിൻ കെ അടങ്ങിയ മുട്ട അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനുംരക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കും. കൂടാതെ ഇത് ചർമ്മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.
ഉയർന്ന അളവിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുള്ള ബ്രൊക്കോളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് അമിതമായി രക്തം കട്ടപിടിക്കുന്നത് തടയും. കൂടാതെ ദഹന പ്രക്രിയ മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.
അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതാണ് ചീര. ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഹൃദയധമനികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
വിറ്റാമിൻ കെ അടങ്ങിയ ചീസ് കാൽസ്യം ആഗിരണം മെച്ചപ്പെടുത്തി എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.