പോഷകങ്ങളാൽ സമ്പന്നം; മാതളനാരങ്ങ കഴിച്ചാൽ ഗുണങ്ങൾ ചെറുതൊന്നുമല്ല!
കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹനപ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു.
പതിവായി മാതള നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മാതളം പതിവായി കഴിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാനും ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും മാതളനാരങ്ങ സഹായകമാണ്.
മാതളത്തിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നതിനോടൊപ്പം ഓർമശക്തി മെച്ചപ്പെടുത്താനും നല്ലതാണ്.
ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇവ ഏറെ ഉപകാരപ്രദമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.