ഈ ലക്ഷണങ്ങളെ വെറുതെ അവഗണിക്കല്ലേ; സിങ്കിന്റെ കുറവാകാം!
ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും, മറ്റ് അലര്‍ജികളും ഉണ്ടാകാനും സാധ്യതയുണ്ട്.
സിങ്കിന്റെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെയും നഖങ്ങളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു.
തലമുടി കൊഴിച്ചിലാണ് സിങ്കിന്‍റെ അഭാവം മൂലമുള്ള മറ്റൊരു പ്രധാന ലക്ഷണം.
ശരീരത്തില്‍ സിങ്കിന്‍റെ അഭാവം വിശപ്പില്ലായ്മയ്ക്കും ശരീര ഭാരം കുറയാനും കാരണമാകും.
ചിലരില്‍ ഓര്‍മ്മക്കുറവിനും സാധ്യത. കാരണം തലച്ചോറിന്‍റെ ആരോഗ്യത്തിന് സിങ്ക് പ്രധാനമാണ്.
സിങ്കിന്റെ കുറവ് മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുക്കളുമുണ്ടാകാൻ സാധ്യതയുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.