അവധിദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും നിരവധിപേർ ഒഴിവുസമയം ചിലവഴിക്കാനായി എത്തുന്നു. കയങ്ങളോ അപകടകരമയാ കുഴികളോ ഇല്ലാത്തതിനാൽ കുട്ടികളടക്കം ആളുകൾ ഇവിടെയെത്തുന്നു. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് സുരക്ഷിതമായ സ്ഥലമാണിത്.
മദ്യപിച്ചുണ്ടായ വഴക്കിനിടെ ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സഹോദരൻ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
വാഹന ഉടമയായ സിദ്ദിഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സിപിഎമ്മും എസ്.ഡി.പിഐ യും തമ്മിലുള്ള കെടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവമെന്നും ബിജെപി കണ്ണൂർ ജില്ല അധ്യക്ഷൻ ആരോപിച്ചു.
പാർട്ടി മര്യാദയും അച്ചടക്കവും കെവി തോമസ് ലംഘിച്ചതായും കെപിസിസി അധ്യക്ഷൻ സോണിയാ ഗാന്ധിയെ അറിയിച്ചുണ്ട്. കെപിസിസിയുടെ ശുപാർശ സോണിയാ ഗാന്ധി പാർട്ടി അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്.
മാലയും ബാഗും പിടിച്ചുപറിച്ച് ഓടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തളയ്ക്കുന്നതും പ്രദർശനത്തിൽ നേരിട്ടുകാണാനാകും. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്.
പാർട്ടി കോൺഗ്രസിൻ്റെ പ്രധാന വേദിയാണ് നായനാർ അക്കാദമി. ഇവിടെ അനുമതി ഇല്ലാതെ നിർമ്മാണ പ്രവൃത്തി നടത്തുന്നത് നേരത്തെ വിവാദമായിരുന്നു. അനധികൃത നിർമ്മാണത്തിന് എതിരെ ഇത് രണ്ടാം തവണയാണ് കണ്ണൂർ കൻ്റോൺമെൻ്റ് ബോർഡ് നോട്ടിസ് നൽകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.