സംസ്ഥാനത്ത് മഴ അതിശക്തമാവുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്.
ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന നെല്ല്, തേങ്ങ, പണം എന്നിവ ഉപയോഗിച്ചാണ് കലശാട്ട് അടിയന്തിരം നടത്തുന്നത്. ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കപെടുന്ന കൂട്ടായിക്കാർ വൃതശുദ്ധിയോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് വിവിധ ചടങ്ങുകൾക്ക് ശേഷം മുദ്ര വടിയും ഓലക്കുടയും ചാണകം മെഴുകിയ കുട്ടയുമായി നഗ്നപാദരായാണ് ക്ഷേത്രപരിധിയിലെ വീടുകളിലെത്തുക.
വിദ്യാര്‍ഥികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന SSLC പരീക്ഷാ ഫലം പുറത്തുവന്നു. ഇത്തവണ 99.26 ശതമാനമാണ് വിജയം. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്തിയാൽ വിദ്യാലയം അനുവദിക്കാമെന്ന് ഭരണാധികാരികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലം എം.പിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ ഒരു ജനകീയ തമ്മിറ്റി രൂപീകരിച്ചു.
CM In Kannur: സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. മലപ്പുറത്തും കോഴിക്കോടും പ്രതിഷേധം അരങ്ങേറിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.