പലർക്കും കണക്ക് കീറാമുട്ടിയാകുമ്പോൾ ഗണിത ക്രിയകൾ ഈ കൊച്ചു മിടുക്കന് കളികളാണ്. കാനായി ഉണ്ണിമുക്കിലെ രാധാകൃഷ്ണൻ - സിമി ദമ്പതികളുടെ മകൻ പാർത്ഥീപ് കൃഷ്ണക്ക് കണക്കിൽ കള്ളക്കളികളില്ല. ചോദിക്കുന്ന ഏത് സഖ്യയുടെയും ഗണിത ക്രിയയുടെ ഉത്തരം പാർത്ഥീപ് പറയും.
Mattannur Municipal Election Result 2022: രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 84.61 ശതമാനമെന്ന റെക്കോർഡ് പോളിംഗാണ് ഇത്തവണ മട്ടന്നൂരിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 83 ശതമാനമായിരുന്നു പോളിംഗ്.
Mattannur Municipal Election: 97 ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ 35 ൽ 28 സീറ്റും എൽഡിഎഫിനൊപ്പമാണ്
കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തി ഭക്തർക്ക് കുഞ്ഞിത്തെയ്യങ്ങൾ അനുഗ്രഹം ചൊരിയുന്നു. ചുവപ്പും ഓറഞ്ചും വെള്ളയും കറുപ്പും ചായില്യങ്ങളാണ് കുഞ്ഞിത്തെയ്യങ്ങൾ മുഖത്തെഴുതുന്നത്. ചുവന്ന പട്ടുടുത്ത്, മെയ്യാഭരണങ്ങളണിഞ്ഞു, തിരുമുടിയിൽ നാഗബിംബവുമാണിഞ്ഞ് വലതു കൈയ്യിൽ ഓട്ടുമണിയുമായി കുഞ്ഞിത്തെയ്യം നടന്നു നീങ്ങും.
സംഗീതപാരമ്പര്യവും സാംസ്കാരികത്തനിമയും ഉള്ള കൂട്ടായ്മയാണ് കോലത്തുനാട്ടിലെ പുലയര്‍. പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള ആകര്‍ഷകമായ തെയ്യക്കോലമാണ് മാരിത്തെയ്യം. വർഷങ്ങളായി മാട്ടൂലിലെ കുമാരനും സംഘവുമാണ് മാടായിക്കാവിലെ മാരിത്തെയ്യങ്ങൾ കെട്ടി വരുന്നത്. കോവിഡിനെ തുടർന്ന് ഇടവേളക്ക് ശേഷമാണ് മാടായിക്കാവിൽ മാരി തെയ്യം അരങ്ങേറിയത്.
Payyannur RSS Office Attack: സിപിഎം പ്രവർത്തകരായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ് , പെരളം സ്വദേശി ഗനിൽ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഈ മാസം 12 ന് പുലർച്ചെ ഒന്നരയോടെയാണ് ആർഎസ്എസ് ഓഫീസിനു നേരെ ബോംബേറുണ്ടായത്.
എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. ചക്കപ്പായസം, ഹൽവ, ബിരിയാണി, അച്ചാർ, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാർഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളം വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയ അനുഭവം കൂടിയായി ചക്ക മഹോത്സവം.
1939-ല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ആരോഗ്യവകുപ്പില്‍ നിന്നും അച്ഛന് ലഭിച്ച ബെസ്റ്റ് ക്ലീനിംഗിനുള്ള സര്‍ട്ടിഫിക്കറ്റ് ചില്ലിട്ട കൂടില്‍ നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട് ജനാര്ദ്ദനന്. അച്ഛനുപയോഗിച്ചിരുന്ന സമാവറില്‍ തന്നെയാണ് ഇന്നും ജനാര്ദ്ദനന് ചായയുണ്ടാക്കി നല്‍കുന്നത്.
ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിലവിൽ നിരീക്ഷണത്തിലാണ്.സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.