വയനാട്: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട പുനരധിവാസ പട്ടികയിൽ 81 കുടുംബങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പത്താം വാർഡിൽ 42 കുടുംബങ്ങളും പതിനൊന്നാം വാർഡിൽ 29 കുടുംബങ്ങളും പന്ത്രണ്ടാം വാർഡിൽ 10 കുടുംബങ്ങളുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഉരുൾപൊട്ടൽ ദുരന്തബാധിതർ പുനരധിവാസം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട പട്ടിക പൂർത്തിയാക്കിയത്. ടൗൺഷിപ്പിൽ ഇതോടെ 323 കുടുംബങ്ങൾ ആയി. ദുരന്തബാധിത പ്രദേശത്തെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ALSO READ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ലിസ്റ്റിന്റെ അന്തിമ രൂപം തയ്യാറായത്. ആദ്യഘട്ട പട്ടികയിൽ 242 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ ഇന്ന് കുടിൽ കെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ദുരന്തമേഖയിൽ കുടിൽകെട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.