കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചത് തെറ്റ്, വീഴ്ച പൊറുക്കണമെന്ന് പോലീസ്

ഏത്തമിടീച്ചത് തെറ്റായിപോയെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്നുമാണ് പൊലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 07:09 AM IST
  • കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചതു സംഭവത്തിൽ ഏറ്റുപറച്ചിലുമായി പോലീസ്
  • ഏത്തമിടീച്ചത് തെറ്റായിപോയെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്നുമാണ് പോലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചത് തെറ്റ്, വീഴ്ച പൊറുക്കണമെന്ന് പോലീസ്

കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചതു സംഭവത്തിൽ ഏറ്റുപറച്ചിലുമായി പോലീസ് രംഗത്ത്. ഏത്തമിടീച്ചത് തെറ്റായിപോയെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്നുമാണ് പോലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചത്. 

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കണ്ണൂർ മുൻ എസ്പി യതീഷ് ചന്ദ്ര യുവാക്കളെ ഏത്തമിടീച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ആ കേസിലാണ് പോലീസ് വീഴ്ച ഏറ്റുപറഞ്ഞിരിക്കുന്നത്.

Also Read: ലോക്ക് ഡൌണ്‍ ലംഘിച്ചവര്‍ക്ക് യതീഷ് ചന്ദ്രയുടെ വക ഏത്തമിടീല്‍ കഷായം!

റിപ്പോർട്ടിൽ ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ നല്ലൊരു ഉദ്ദേശത്തോടെയാണ് ഏത്തമിടീക്കൽ ചെയ്യിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏത്തമിടീച്ച നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അഭ്യർഥിച്ചു. 

ആരെങ്കിലും നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയാൽ പോലീസ് ആക്ടിൽ നിഷ്കർഷിക്കുന്നതനുസരിച്ചുള്ള നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. 

Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ഡിഎ 3% വർധിച്ചു 

കോവിഡ് വ്യാപനം തടയാൻ പോലീസ് കഠിന സേവനം നടത്തിയെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷൻ നിയമ ലംഘകർക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാൻ കഴിയില്ലയെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2020 മാർച്ച് 22നാണ് ജില്ലാ പോലീസ് മേധാവി വളപട്ടണത്തു തയ്യൽക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ച സംഭവം നടന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News