AVM Productions Family Dispute: എ.വി.എം. പ്രൊഡക്ഷന്‍സില്‍ സ്വത്ത് തര്‍ക്കം; കോടതിയെ സമീപിച്ച് കൊച്ചുമകൾ

AVM Productions Family Dispute: സ്വത്തുക്കള്‍ വിഭജിക്കണമെന്ന ആവശ്യവുമായി മെയ്യപ്പന്റെ കൊച്ചുമകള്‍ അപര്‍ണ ഗുഹനാണ് കോടതിയെ സമീപിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Feb 23, 2025, 12:28 PM IST
  • പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ എ.വി.എം. പ്രൊഡക്ഷന്‍സില്‍ ആഭ്യന്തര തര്‍ക്കം
  • സ്വത്തുക്കള്‍ വിഭജിക്കണമെന്ന ആവശ്യവുമായി മെയ്യപ്പന്റെ കൊച്ചുമകള്‍ കോടതിയെ സമീപിച്ചു
AVM Productions Family Dispute: എ.വി.എം. പ്രൊഡക്ഷന്‍സില്‍ സ്വത്ത് തര്‍ക്കം; കോടതിയെ സമീപിച്ച് കൊച്ചുമകൾ

ചെന്നൈ: ഇന്ത്യയിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ എ.വി.എം. പ്രൊഡക്ഷന്‍സില്‍ ആഭ്യന്തര തര്‍ക്കമെന്ന് റിപ്പോർട്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി 300ലധികം ചിത്രങ്ങൾ നിർമ്മിച്ച പ്രമുഖ പ്രൊഡക്ഷൻ കമ്പനിയിൽ സ്വത്ത് തർക്കം രൂക്ഷം. 

എ.വി.എം. സ്ഥാപകന്‍ എ.വി. മെയ്യപ്പന്റെ കൊച്ചുമക്കളില്‍ ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം. സ്വത്തുക്കള്‍ വിഭജിക്കണമെന്ന ആവശ്യവുമായി മെയ്യപ്പന്റെ കൊച്ചുമകള്‍ അപര്‍ണ ഗുഹനാണ് കോടതിയെ സമീപിച്ചത്. കുടുംബസ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതമാണ് അപർണ ആവശ്യപ്പെടുന്നത്.  

Read Also: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

എ.വി.എം. സ്റ്റുഡിയോസും എ.വി.എം. പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എ.വി.എം. പ്രൊഡക്ഷന്‍സ് തുടക്കം മുതല്‍ത്തന്നെ പങ്കാളിത്ത സ്ഥാപനമായിരുന്നു. എന്നാൽ താന്‍ അന്യ ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചത് പിതാവിന് അനിഷ്ടമുണ്ടാക്കിയെന്നും അപർണ പറഞ്ഞു. 

തുടർന്ന് പിതാവ് ശത്രുതയോടെ പെരുമാറുകയും എ.വി.എം. സ്റ്റുഡിയോസ് എന്ന പേരില്‍ പ്രത്യേക സ്ഥാപനം തുടങ്ങുകയും ചെയ്‌തെന്നും അതില്‍ തന്നെ പങ്കാളിയാക്കിയില്ലെന്നും അപര്‍ണ ആരോപിക്കുന്നു. എ.വി.എം. പ്രൊഡക്ഷന്‍സിന് നഷ്ടംവരുത്തി അടച്ചുപൂട്ടാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News