കണ്ണൂര്‍: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ ലംഘിച്ചവര്‍ക്ക് യതീഷ് ചന്ദ്രയുടെ വക ഏത്തമിടീല്‍ കഷായം!
ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. ഇന്ന് രാവിലെ കണ്ണൂര്‍ അഴിക്കലാണ് സംഭവം. വിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താന്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് വിലക്ക് ലംഘിച്ചവരെ കണ്ടെത്തി ശിക്ഷിച്ചത്.
ലോക്ക് ഡൌണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ പാടില്ലെന്നും മാന്യമായ ഇടപെടല്‍ വേണമെന്നും കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യതീഷ് ചന്ദ്രയുടെ നടപടി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹറയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
യതീഷ് ചന്ദ്രയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. മീന്‍ വാങ്ങാന്‍ പത്ത് കിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്തേക്ക് പോയതുള്‍പ്പടെ രണ്ട് കേസുകളാണ് ശനിയാഴ്ച കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.