Sperm Banking Facility: സമൂഹത്തിൽ ഇപ്പോൾ കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വന്ധ്യത പോലുള്ള പ്രശ്നങ്ങൾ. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ, ഭക്ഷണം, ജോലി സാഹചര്യങ്ങൾ ഇങ്ങിനെ പലതും വന്ധ്യതക്ക് കാരണമാവാം. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ദമ്പതികൾക്ക് പലപ്പോഴും ഇത് വലിയ വിഷമമായി മാറാം. ചികിത്സ ചെയ്തിട്ടും ഫലമില്ലാതെയും വരാം. ഇത്തരം ഘട്ടത്തിലാണ് ബീജ ബാങ്ക് എന്ന ആശയത്തിൻറെ പ്രസക്തി. എന്താണ് ബീജ ബാങ്ക് ബീജ ബാങ്കിൽ നിന്നും എങ്ങിനെ ബീജം സ്വീകരിക്കാം, നൽകാം തുടങ്ങിയവ ഇനി അറിയാം.
എന്താണ് ബീജ ബാങ്ക്
ബീജം ശേഖരിച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്ന പ്രക്രിയയാണ് സ്പേം ബാങ്കിങ്ങ് അഥവാ ബീജ ബാങ്ക്. കൃത്യമായ പരിശോധനയ്ക്കും ടെസ്റ്റുകൾക്കും ശേഷമാണ് ഇത്തരത്തിൽ ബീജം ശേഖരിച്ച് സൂക്ഷിക്കുന്നത്.ഇത്തരത്തിൽ ശേഖരിക്കുന്ന ബീജം ദീർഘകാലാടിസ്ഥാനത്തിൽ സൂക്ഷിക്കും. പങ്കാളികൾ, ദമ്പതികൾ എന്നിങ്ങനെ ആർക്കാണോ ഇത്തരത്തിൽ ബീജം സ്വീകരിക്കാൻ താത്പര്യമുള്ളത് അവർക്ക് ഇവിടെ നിന്നും ബീജം വാങ്ങാൻ കഴിയും. ക്യാൻസർ രോഗികളായ പുരുഷൻമാർ, ജൈവീകമായി പ്രത്യേക അവസ്ഥ നേരിടുന്നവർ, വാസ്ക്ടമി ചികിത്സയിലുള്ളവർ തുടങ്ങിയവർക്കാണ് ഇത് കൂടുതൽ ഉപകാര പ്രദം. കാരണം ഇത്തരം ചികിത്സകളുടെ ഫലമായി ചിലപ്പോൾ ഇവരുടെ പ്രത്യുത്പാദന ശേഷിക്ക് പ്രശ്നങ്ങൾ നേരിട്ടേക്കാം.
ബീജ ബാങ്ക് പ്രവർത്തനം
വളരെ അധികം യൂസർ ഫ്രണ്ട്ലിയായാണ് ബീജ ബാങ്കിൻറെ പ്രവർത്തനം. ബീജം ദാനം ചെയ്യുന്നയാളുടെ മെഡിക്കൽ പരിശോധനകളാണ് ആദ്യം നടത്തുന്നത്. പകർച്ച വ്യാധികൾ, മറ്റ് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ബീജ ദാതാവിന് ഇല്ലെന്ന് ഉറപ്പാക്കാനാണിത്. പരിശോധന പൂർത്തിയാക്കിയാൽ ക്ലിനിക്കുകളിലെ പ്രത്യേക മുറികളിൽ നിന്നും സ്വയംഭോഗം വഴി ബീജം ശേഖരിക്കും.
ഇങ്ങനെ ശേഖരിക്കുന്ന ബീജത്തെ ക്രയോപ്രിസർവേഷൻ എന്ന പ്രക്രിയയിലൂടെ കടത്തി വിടും. ഇതിന് ശേഷം 196 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയിൽ ദ്രാവക നൈട്രജൻ ടാങ്കുകളിൽ ബീജം സൂക്ഷിക്കും. ഇത്തരത്തിൽ ശീതീകരിച്ച ബീജം ഇൻ വിട്രോ ഫെർട്ടി ലൈസേഷൻ (ivf), ഗർഭാശയ ബീജ സങ്കലനം (IUI) തുടങ്ങിയ വിവിധ ഫെർട്ടിലിറ്റി ചികിത്സകൾക്കായി ഉപയോഗിക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.