മലപ്പുറം കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

കരിപ്പൂർ അയനിക്കാട് ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിൽ 4 തൊഴിലാളികൾ തമ്മിൽ ഇന്ന് വൈകുന്നേരത്തോടെയാണ് തർക്കം  ഉണ്ടായത്. തർക്കത്തിനിടെ വെസ്റ്റ് ബംഗാൾ സ്വദേശിയായ ഖാദറലി ഷെയ്ഖിനെ സുഹൃത്ത് മൊഹിദുൽ ഷെയ്ഖ് കല്ല് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 02:36 PM IST
  • കരിപ്പൂർ വിമാനതാവള സാറ്റ് ലൈറ്റ് ഫയർസ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് എത്തിയവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ.
  • ബംഗാൾ സ്വദേശിയായ ഖാദറലി ഷെയ്ഖ് 32 വെസ്റ്റ് ബംഗാൾ സ്വദേശി ആണ് മരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
  • നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തു എത്തി ഖാദറലി ഷെയ്ഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മലപ്പുറം കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

മലപ്പുറം: മലപ്പുറം കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തർക്കത്തെത്തുടർന്ന് കല്ല് കൊണ്ട് തലക്കടിച്ചു കൊന്നു. ബംഗാൾ സ്വദേശിയായ ഖാദറലി ഷെയ്ഖ് 32 വെസ്റ്റ് ബംഗാൾ സ്വദേശി ആണ് മരിച്ചത്.പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കരിപ്പൂർ അയനിക്കാട് ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിൽ 4 തൊഴിലാളികൾ തമ്മിൽ ഇന്ന് വൈകുന്നേരത്തോടെയാണ് തർക്കം  ഉണ്ടായത്. തർക്കത്തിനിടെ വെസ്റ്റ് ബംഗാൾ സ്വദേശിയായ ഖാദറലി ഷെയ്ഖിനെ സുഹൃത്ത് മൊഹിദുൽ ഷെയ്ഖ് കല്ല് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

Read Also: Crime News: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ

ഇടിയുടെ ആഘാതത്തിൽ നിലത്തു വീണു. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തു എത്തി ഖാദറലി ഷെയ്ഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂർ വിമാനതാവള സാറ്റ് ലൈറ്റ് ഫയർസ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് എത്തിയവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News