തൈറോയ്ഡ് പ്രശ്നമുണ്ടെങ്കിലും നിങ്ങളുടെ ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഒരിക്കലും അവ അവഗണിക്കരുത്.
ജീവിതശൈലി മാറ്റത്തിന്റേതല്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുകയോ വർധിക്കുകയോ ചെയ്യുന്നത് തൈറോയിഡിന്റെ ലക്ഷണമാകാം.
മതിയായ വിശ്രമത്തിന് ശേഷവും നിരന്തരമായ ക്ഷീണം, ഊർജ്ജക്കുറവ് എന്നിവ അനുഭവപ്പെട്ടാൽ അത് ചിലപ്പോൾ തൈറോയിഡിന്റെ ലക്ഷണമാകാം.
തൈറോയിഡ് ഉള്ളവരിൽ മുടി കൊഴിച്ചിൽ വലിയ തോതിൽ കാണപ്പെടുന്നു.
ഹോർമോണൽ ഇംബാലൻസ് മൂലം ഉത്കണ്ഠ, മൂഡ് സ്വിംഗ്, വിഷാദരോഗം തുടങ്ങിയവയുണ്ടാകുന്നു.
തൈറോയിഡ് പ്രശ്നങ്ങൾ ഉള്ളവരിൽ നഖം പൊട്ടുന്നു അവസ്ഥയുണ്ടാകുന്നു. ശരീരത്തിലെ ജലാംശം കുറഞ്ഞ് നഖങ്ങൾ ദുർബലമാകുന്നതാണ് ഇതിന് കാരണം.
നിങ്ങൾക്ക് തൈറോയിഡ് ഉണ്ടെങ്കിൽ ശരീരത്തിലെ ജലാംശം കുറഞ്ഞ് ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്.
തൈറോയിഡുള്ളവരിൽ ദഹനപ്രശ്നങ്ങൾ കണ്ടുവരുന്നു. മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയവയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.