Lungs

ശ്വാസകോശത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം

Zee Malayalam News Desk
Dec 22,2024
';

നാരങ്ങ വെള്ളം

ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർ​ഗമാണ് നാരങ്ങാവെള്ളം. ഇത് പ്രതിരോധശേഷി കൂട്ടുകയും ശരീരത്തിലെ അസിഡിക് സംയുക്തങ്ങളെ നിർവീര്യമാക്കുകയും ചെയ്യും.

';

ഇഞ്ചി-തേൻ ചായ

ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ളതാണ് ഇഞ്ചിയും തേനും. ഇത് മ്യൂക്കസ് നീക്കം ചെയ്ത് ശ്വസന ആരോ​ഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തൊണ്ടവേദന ശമിപ്പിക്കാനും ഈ പാനീയം നല്ലതാണ്.

';

​ഗ്രീൻ ടീ

ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമുള്ള ​ഗ്രീൻ ടീ ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുത്ത് ദോഷകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കും.

';

ബീറ്റ്റൂട്ട് ജ്യൂസ്

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസ് ഓക്സിജൻ ഫ്ലോ വർധിപ്പിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. പ്രതിരോധശേഷി കൂട്ടാനും ഇത് സഹായകമാണ്.

';

ആപ്പിൾ സിഡെർ വിനി​ഗർ

ശരീരത്തിലെ പിഎച്ച് നില ബാലൻസ് ചെയ്യാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നതാണ് ആപ്പിൾ സിഡെർ വിനി​ഗർ. ഇത് വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുന്നത് ശ്വാസകോശ ആരോ​ഗ്യം സംരക്ഷിക്കുകയും രോ​ഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

';

മഞ്ഞൾ - ഇഞ്ചി ചായ

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള ഇഞ്ചിയിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും വായു മലിനീകരണം കൊണ്ടുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ ചെറു്ാനും സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story