Calcium

എല്ലുകൾക്കും പല്ലുകൾക്കും ഹൃദയാരോ​ഗ്യത്തിനും എല്ലാം കാത്സ്യം അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളിൽ ഇവ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം.

Zee Malayalam News Desk
Dec 22,2024
';

പാൽ

കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് പാൽ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുന്നു.

';

ചീസ്

ചെദ്ദാർ ചീസ്, മോസറെല്ല ചീസ് എന്നിവ കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ആവശ്യമാണ്.

';

യോ​ഗർട്ട്

പ്രോബയോട്ടിക്സും കാത്സ്യവും അടങ്ങിയ യോ​ഗർട്ട് ദഹനം മെച്ചപ്പെടുത്താൻ സഹായക്കും. കുടലിന്റെ ആരോ​ഗ്യത്തെ ഇത് സംരക്ഷിക്കുന്നു.

';

ഇലക്കറികൾ

പോഷക സാന്ദ്രമായ പച്ചിലകളിൽ കാത്സ്യം ധാരാളമുണ്ട്. ഇതിൽ കലോറി കുറവുമാണ്. ഇവ ഹൃദയാരോ​ഗ്യത്തെ പിന്തുണയ്ക്കുന്നു. അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായകമാണ്.

';

ടോഫു

ധാരാളം കാത്സ്യം അടങ്ങിയ ടോഫു ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

';

ബദാം

കാത്സ്യത്തിന്റെ മികച്ച് സ്രോതസ്സാണ് ബദാം. ആരോ​ഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയടങ്ങിയിട്ടുള്ള ബദാം ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

';

ബ്രൊക്കോളി

കാത്സ്യമടങ്ങിയ ബ്രൊക്കോളിയിൽ കലോറി വളരെ കുറവാണ്. നാരുകളും വിറ്റാമിനുകളും അടങ്ങിയ ബ്രൊക്കോളി എല്ലുകളുടെ ആരോ​ഗ്യത്തെയും പ്രതിരോധ സംവിധാനത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story