രാത്രി ഏറെ വൈകി പഞ്ചസാര അല്ലെങ്കിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വർധിക്കൽ തുടങ്ങി ഉറക്കം നഷ്ടപ്പെടൽ വരെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.
രാത്രിയിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനിടയാക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും പിറ്റേ ദിവസം രാവിലെ ക്ഷീണത്തിന് കാരണമാകുകയും ചെയ്യും.
രാത്രിയിൽ ഏറെ വൈകി മധുരപലഹാരങ്ങൾ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കും. ഇത് മെറ്റബോളിസത്തെ ബാധിക്കുകയും ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യും.
രാത്രിയിലെ പഞ്ചസാര ഉപഭോഗം കോർട്ടിസോൾ വർധിപ്പിക്കുകയും മെലറ്റോണിൻ കുറയ്ക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കും.
രാത്രിയിൽ വൈകിയുള്ള മധുര പലഹാരം കഴിക്കൽ സ്ലീപ് അപ്നിയ, ഇൻസോമ്നിയ തുടങ്ങിയ ഉറക്കം സംബന്ധമായ പ്രശനങ്ങൾക്ക് കാരണമാകുന്നു.
രാത്രിയിലെ പഞ്ചസാര ഉപഭോഗം പ്രമേഹരോഗികളിൽ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും വൃക്ക തകരാർ, റെറ്റിനോപതി, ന്യൂറോപതി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
രാത്രിയിൽ വൈകി മധുര പലഹാരം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, വീക്കം, ശരീരഭാരം വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.