ഈ ശൈത്യകാലത്ത് നിലക്കടല കഴിക്കുമ്പോൾ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
തണുപ്പ് കാലത്ത് ഊർജ്ജം നിനിർത്താൻ സഹായിക്കുന്നതാണ് നിലക്കടല. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജം നൽകും.
തണുപ്പ് കാലത്ത് ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്. നിലക്കടയിലെ നിയാസിൻ ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും കൂടുതൽ തിളക്കം നൽകുകയും ചെയ്യും. ഇത് രക്തചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു.
വിറ്റാമിൻ ഇ കൊണ്ട് സമ്പന്നമായ നിലക്കടല പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. അണുബാധകളെ ചെറുക്കാൻ ഇതിനാകും.
നിലക്കടലയിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു ലഘു ഭക്ഷണമാണിത്.
നാരുകളാൽ സമ്പന്നമായ നിലക്കടല ദഹനപ്രക്രിയ മെച്ചപ്പെടുത്തും. കൂടാതെ ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.