വെറുതേ പാർലറിൽ പോയി പൈസ കളയണ്ട; ചർമ്മം തിളങ്ങാൻ പപ്പായ തന്നെ ധാരാളം!
പപ്പായയിൽ പപ്പൈൻ പോലുള്ള എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു.
പപ്പായയിലെ എൻസൈമുകളും പിഗ്മെന്റേഷനും ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റുന്നു. ഇത് ചർമ്മത്തിന് തിളക്കവും നിറവും നൽകുന്നു.
പപ്പായയിൽ ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നു.
പപ്പായ വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
പപ്പായയിലെ ജലാംശം ചർമ്മത്തെ ഈർപ്പവും മൃദുലതയുമുള്ളതാക്കുന്നു.
പപ്പായയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്നു. ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മം നൽകുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.