Sunflower Seeds

വിറ്റാമിൻ ഇ, ബി1, ബി6, ഫോളേറ്റ്, മ​ഗ്നീഷ്യം, ആരോ​ഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയവയടങ്ങിയിട്ടുള്ള സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

Zee Malayalam News Desk
Dec 25,2024
';

ഹൃദയാരോ​ഗ്യം

ഒലിക്, ലിനോലെയിക് ആസിഡുകൾ എന്നിവയടങ്ങിയ സൂര്യകാന്തി വിത്തുകൾ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

പ്രതിരോധശേഷി

സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുള്ള സിങ്ക്, സെലിനിയം, വിറ്റാമിൻ ഇ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

';

അകാല വാർധക്യം

സൂര്യകാന്തി വിത്തിലെ ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്നും അകാല വാർധക്യത്തിൽ നിന്നും സംരക്ഷിക്കുന്നു.

';

എല്ലുകളുടെ ആരോ​ഗ്യം

ഈ വിത്തിൽ അടങ്ങിയിട്ടുള്ള മ​ഗ്നീഷ്യവും ഫോസ്ഫറസും എല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നു. ഇത് ഓസ്റ്റിയോപെറോസിസ് പോലുള്ള അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

';

പ്രമേഹം

മ​ഗ്നീഷ്യം അടങ്ങിയ സൂര്യകാന്തി വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

';

സമ്മർദ്ദം

സെറോടോണിൻ ഉത്പാദിപ്പിക്കാൻ ശരീരം ഉപയോ​ഗിക്കുന്ന ട്രിപ്റ്റോഫാന്റെ മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

';

സമ്മർദ്ദം

';

VIEW ALL

Read Next Story