ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കും ഈ നട്സ്
ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കൂടുതലാണ്. ഈ സമയം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഫ്ലാക്സ് സീഡുകളിൽ ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും ധമനികളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യും.
ബദാം നാരുകൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് ഹൃദയത്തിന് ഗുണം ചെയ്യുന്നു.
ചിയ വിത്തുകൾ നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കും.
വാൽനട്ട് ഒമേഗ 3 ഫാറ്റി ആസിഡ്, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ഹൃദയാരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയിൽ ശ്രദ്ധയുണ്ടാകണം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.