അമിതമായ മുടി കൊഴിച്ചിൽ, താരൻ എന്നിവ സർവ്വസാധാരണമാണെങ്കിലും ഇവ സ്ഥിരമായിട്ടുണ്ടാകുന്നെങ്കിൽ പ്രതിവിധി തേടണം
ചർമ്മത്തിന് നൽകുന്ന അതേ കരുതൽ നമ്മൾ തലമുടിക്കും നൽകണം. ചർമ്മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യ പരിപാലനത്തിൽ പണ്ട് മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഉലുവ
ഷാമ്പുവും കണ്ടീഷ്ണറും ഉപയോഗത്തിൽ വരുന്നതിനു മുമ്പ് തന്നെ കഞ്ഞിവെള്ളവും ഉലുവയും മുടിയുടെ പരിചരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു
ഒരു കപ്പ് കഞ്ഞിവെള്ളത്തില്‍ കുറച്ച് ഉലുവ കുതിർത്തു വയ്ക്കുക. ഇത് ഒരു രാത്രി മുഴുവൻ മാറ്റി വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റുക
കഞ്ഞിവെള്ളം നനഞ്ഞ മുടിയിലും തലയോട്ടിയിലും സ്‌പ്രേ ചെയ്യുക. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് സൂപ്പറാണ്
ഷാംമ്പൂ ചെയ്തശേഷം കഞ്ഞി വെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിറ്റിനുശേഷം അത് കഴുകി കളയുക. കൂടുതൽ സമയം വയ്ക്കരുത്
തലേദിവസത്തെ കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകാം. കഞ്ഞി വെള്ളം ഒഴിച്ചതിനു ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം
അലർജി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ വളരെ ശ്രദ്ധയോടെ വേണം ഉപയോഗിക്കുവാൻ. ആദ്യമായി ഉപയോഗിക്കുന്നവർ പാച്ച് ടെസ്റ്റ് ചെയ്യുക