ഒരു പിടി എള്ള് ഡയറ്റിൽ ഉൾപ്പെടുത്താം, ഗുണങ്ങൾ നിരവധിയാണ്!!!
കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ എള്ള് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അസ്ഥികളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള എള്ള് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം തടയുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ എള്ള് തിളക്കമുള്ള ചർമ്മവും കരുത്തോടെ മുടി വളരാനും സഹായിക്കും.
ഹൃദയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് എള്ള്.
സിങ്ക്, സെലിനിയം എന്നിവയടങ്ങിയ എള്ള് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് എള്ള്.
ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയ എള്ള് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.