കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ
വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും കാൻസർ വളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു.
കാൻസർ കോശങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
മഞ്ഞളിൽ കുർക്കുമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ കാൻസർ വിരുദ്ധ ഗുണങ്ങളുള്ളതാണ്.
തക്കാളിയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രോസ്റ്റേറ്റ്, സ്തനാർബുദ സാധ്യതകൾ കുറയ്ക്കുന്നു.
കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ഡിഎൻഎയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന കാറ്റെച്ചിനുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ.
ട്യൂമർ വളർച്ച കുറയ്ക്കുകയും കാൻസർ കോശങ്ങളെ ചെറുക്കുകയും ചെയ്യുന്ന ശക്തമായ സംയുക്തമായ സൾഫോറാഫെയ്ൻ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു.
ബെറികൾ ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇവ വീക്കം കുറയ്ക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.