വണ്ണം കുറയ്ക്കണോ? ചോറിന് പകരം ഇവ കഴിച്ചോളൂ....
നുറുക്ക് ഗോതമ്പ് അഥവാ സൂചി ഗോതമ്പ് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ചോറിന് പകരക്കാരനായി നുറുക്ക് ഗോതമ്പ് ഉപയോഗിക്കാവുന്നതാണ്.
നാരുകൾ അടങ്ങിയ ബാര്‍ലിയും ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കാവുന്നതാണ്. ഇത് വിശപ്പ് പെട്ടെന്ന് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ചോറിന് പകരം ക്വിനോവ കഴിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും കാര്‍ബോഹൈഡ്രേറ്റും വളരെ സമയമെടുത്താണ് ദഹിക്കുക.
കോളിഫ്ലവര്‍ റൈസിൽ കലോറിയും കാര്‍ബോയും കുറവാണ്. അതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കാം.
നാരുകൾ അടങ്ങിയ ഓട്സ് ഉച്ചയ്ക്ക് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയാനും സഹായിക്കും.
നാരുകളാൽ സമ്പന്നമായ ഉപ്പുമാവിൽ ഫാറ്റ് കുറവാണ്. അതിനാൽ ഉച്ചയ്ക്ക് ചോറിന് പകരം ഉപ്പുമാവ് കഴിക്കാവുന്നതാണ്.
അരിയ്ക്ക് പകരക്കാരനായി ഉപയോഗിക്കാൻ കഴിയുന്നതാണ് റാഗി. റാഗി ദോശ, റാഗി പുട്ട് തുടങ്ങിയവ ചോറിന് പകരം കഴിക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.