തലമുടി വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെയാണ്....
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.
പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. ചീരയിൽ വിറ്റാമിനുകളും സിങ്കും അയേണും അടങ്ങിയിരിക്കുന്നു.
പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.