Thiruchitrambalam Movie Second Single Released : അനിരുദ്ധ് രചിചന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും, പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്.
റൂസോ സഹോദരന്മാർ ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് ദി ഗ്രേ മാൻ. ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പം ധനുഷും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിത ലോസ് ഏഞ്ചലസിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ധനുഷ്.
പ്രകാശ് രാജ്, ഭാരതിരാജ, നിത്യ മേനോൻ, പ്രിയ ഭവാനി, രാശി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു.
അവഞ്ചേഴ്സ് സംവിധായകരായ ജോയും ആന്റണി റൂസോയും ചേർന്ന് (റൂസ്സോ സഹോദരന്മാർ) ഒരുക്കുന്ന ചിത്രം ദി ഗ്രേ മാനിലെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ധനുഷ്, ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിങ് തുടങ്ങിയവരുടെ ഫസ്റ്റ് ലുക്കാണ് നെറ്റ്ഫ്ലിക്സിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ക്ക് ഗ്രീനിയുടെ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം ഒരു ആക്ഷൻ-ത്രില്ലറാണ്. 2022 ജൂലൈ 22ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ദി ഗ്രേ മാൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.