Indian Railway: ട്രൊക്കില്‍ അറ്റകുറ്റപ്പണി: കേരളത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Track repair,Train traffic restrictions in Kerala: ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും മറ്റു ചിലത് റദ്ധാക്കുകയും ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : May 6, 2023, 07:18 PM IST
  • മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ ട്രാക്കില്‍ പണി നടക്കുന്നതിനാലാണിത്.
  • മേയ് എട്ടിനും പതിനഞ്ചിനും എറണാകുളം ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി.
Indian Railway: ട്രൊക്കില്‍ അറ്റകുറ്റപ്പണി: കേരളത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ ട്രാക്കില്‍ പണി നടക്കുന്നതിനാലാണിത്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും മറ്റു ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദ്ദേശം

റദ്ദാക്കിയ ട്രെയിനുകള്‍

മേയ് എട്ടിനും പതിനഞ്ചിനും എറണാകുളം  ഗുരുവായൂര്‍ എക്‌സ്പ്രസ്  റദ്ദാക്കി
നാളെ മുതല്‍ മേയ് 31 വരെ ഭാഗികമായി കൊല്ലം  എറണാകുളം മെമു എക്‌സ്പ്രസ് റദ്ദാക്കി.

നിലമ്പൂര്‍  കോട്ടയം ട്രെയിന്‍ ഈ മാസം 15ന് അങ്കമാലി വരെ മാത്രം.

കണ്ണൂര്‍  എറണാകുളം എക്‌സ്പ്രസ് മേയ് 8, 15 തീയതികളില്‍ തൃശൂര്‍ വരെ മാത്രം.

തിരുവനന്തപുരം  ഗുരുവായൂര്‍ ഇന്റര്‍സിറ്റി മേയ് 8, 15 തീയതികളില്‍ എറണാകുളം വരെ മാത്രം.

ഗുരുവായൂര്‍  തിരുവനന്തപുരം ഇന്റര്‍സിറ്റി മേയ് 9, 16 തീയതികളില്‍ എറണാകുളത്ത് നിന്ന് പുറപ്പെടും.

പുനലൂര്‍  ഗുരുവായൂര്‍ എക്‌സ്പ്രസ് മേയ് 8, 15 തീയതികളില്‍ കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

വഞ്ചിനാട് എക്‌സ്പ്രസ് മേയ് 15ന് തൃപ്പൂണിത്തുറ വരെ മാത്രമേ സര്‍വ്വീസ് ഉണ്ടാകൂ.

എറണാകുളം കൊല്ലം മെമു മേയ് 30 വരെ കായംകുളം വരെ മാത്രമേ സര്‍വ്വീസ് ഉണ്ടാകൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News