PC George Costody: മതവിദ്വേഷ പരാമർശം; പി.സി ജോർജ് കസ്റ്റഡിയിൽ

PC George Costody: പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. 

Last Updated : Feb 24, 2025, 02:33 PM IST
  • പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു
  • ഈരാറ്റുപേട്ട കോടതിയുടേതാണ് ഉത്തരവ്
PC George Costody: മതവിദ്വേഷ പരാമർശം; പി.സി ജോർജ് കസ്റ്റഡിയിൽ

ടെലിവിഷൻ ച‍ർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പിസി ജേർജ് പൊലീസ് കസ്റ്റഡിയിൽ. ഈരാറ്റുപേട്ട മുൻസീഫ് കോടതിയുടേതാണ് ഉത്തരവ്.

വൈകുന്നേരം ആറുമണി വരെയാണ് കസ്റ്റഡി. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. അപാകത പരിഹരിച്ച ശേഷം അപേക്ഷ വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.

പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ് മുന്നോട്ടുപോകുന്നതിനിടെ ആണ് ഇന്ന് രാവിലെയാണ് നാടകീയമായി പിസി ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങിയത്. വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു പോലീസ്. ഈരാറ്റുപേട്ട പോലീസ് പിസി ജോര്‍ജ്ജിന്റെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയം പിസി ജോര്‍ജ്ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

Read Also: മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു; ഒരാൾ ​ഗുരുതരാവസ്ഥയിൽ

പിസി ജോർജ്ജിന് പിന്തുണമായുമായി ബിജെപി പ്രവ‍ർത്തകർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിത്തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുപരിസരത്ത് പോലീസിനെ വിന്യസിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഈരാറ്റുപേട്ട കോടതിയിൽ പിസി ജോർജ് കീഴടങ്ങിയത്.

ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ആയിരുന്നു ജോര്‍ജ്ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ആണ് ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയത്. ആദ്യം കോട്ടയം സെഷന്‍സ് കോടതിയെ ആയിരുന്നു ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്.

സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ജോര്‍ജ്ജിന്റെ അപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളി എന്നത് മാത്രമല്ല രൂക്ഷമായ വിമർശനവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. തുടർച്ചയായി ഇത്തരം പരാമർശങ്ങൾ നടത്തുന്ന ജോർജ്ജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് പോലും കോടതി നിരീക്ഷിച്ചിരുന്നു. ചാനൽ ചർച്ചയിൽ അബദ്ധത്തിൽ പറ്റിയ പിഴവ് എന്നായിരുന്നു ജോർജ്ജിന്റെ വാദം. ഇത് കോടതി പൂർണമായും തള്ളുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News