Mahashivratri 2025: 100 വർഷങ്ങൾക്ക് ശേഷം മഹാശിവരാത്രി ദിനത്തിൽ ശനി ശുക്ര സംയോ​ഗത്തിലൂടെ ശുഭയോ​ഗം; ഈ രാശിക്കാ‍ർക്ക് ബംപർ നേട്ടങ്ങൾ

വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹങ്ങൾ രാശിമാറുമ്പോഴും അത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. 

  • Feb 24, 2025, 09:39 AM IST
1 /5

ഈ വർഷം മഹാശിവരാത്രി ഫെബ്രുവരി 26ന് ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. ഹിന്ദു പഞ്ചാംഗ പ്രകാരം, ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി തിഥിയിലാണ് മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.

2 /5

മഹാശിവരാത്രി ദിനത്തിൽ 100 വർഷത്തിന് ശേഷം ശനി ശശരാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കപ്പെടും. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.

3 /5

മിഥുനം രാശിക്കാർക്ക് ശിവഭഗവാൻറെ അനുഗ്രഹത്താൽ വലിയ ഭാഗ്യങ്ങൾ കൈവരും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. നല്ല വാർത്തകൾ കേൾക്കാനാകും. 

4 /5

മഹാശിവരാത്രി ദിനത്തിലെ ശുഭയോഗം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. ഇവർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. കരിയറിലും ബിസിനസിലും ഉയർച്ചയുണ്ടാകും.

5 /5

കുംഭം രാശിക്കാർക്ക് മഹാശിവരാത്രി ദിനത്തിലെ ശുഭയോഗങ്ങൾ ഗുണം ചെയ്യും. ആഗ്രഹങ്ങൾ സഫലമാകും. ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള ഭാഗ്യവും ഉണ്ടാകും.

You May Like

Sponsored by Taboola