ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്. ജീവിത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ചാണക്യന് തന്റെ ചാണക്യ നീതിയില്‍ സമ്പത്തുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് പണക്കാരനാകണമെങ്കില്‍ ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ മതിയെന്ന് ചാണക്യന് പറയുന്നു.
ചാണക്യന്റെ ചിന്തകളും തത്വങ്ങളും ഒരു വ്യക്തിയെ ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറാൻ സഹായിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില ചാണക്യ തന്ത്രങ്ങൾ ഇതാ...
നിങ്ങളുടെ പണം നൽകുന്നത് അർഹരായ ആളുകൾക്ക് മാത്രം ആയിരിക്കണം. അര്‍ഹതയില്ലാത്തവർക്ക് ഒരിക്കലും പണം നല്‍കരുതെന്ന് ചാണക്യൻ പറയുന്നു. അവർ അത് നല്ല രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പണം നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സമ്പത്തും.
ഒരു ജോലി ആരംഭിക്കുന്നതിന് മുമ്പ്, മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. എന്തിനാണ് ഇത് ചെയ്യുന്നത്, ഫലം എന്താകും, അതില്‍ വിജയിക്കുമോ. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തിയാൽ മാത്രം ആ ജോലിയുമായി മുന്നോട്ട് പോകുക. ലക്ഷ്യമില്ലാതെ ചെയ്യുന്ന ജോലികളില്‍ ഒരിക്കലും വിജയിക്കാനാവില്ലെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
ഒരു ജോലി തുടങ്ങിയാൽ അത് പാതിവഴിയില്‍ ഉപേക്ഷിക്കരുത്. പരാജയ ഭയം നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുതെന്നും കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറയുന്നു. സത്യസന്ധമായി ജോലി ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കുകയും സമ്പത്ത് നേടുകയും ചെയ്യുന്നു.
എന്തും അധികമായാല്‍ ദോഷമാണ്. അമിതമായി എന്തെങ്കിലും ആഗ്രഹിക്കുന്നത് ഒഴിവാക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. അത്യാഗ്രഹം ജീവിതത്തില്‍ പല പ്രശ്നങ്ങൾക്ക് കാരണമാവുകയും നിങ്ങൾക്ക് നഷ്ടങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു.
ശരിയായ രീതിയിൽ മാത്രമേ പണം സമ്പാദിക്കാവൂ. തെറ്റായ രീതിയില്‍ സമ്പാദിക്കുന്ന അധിക കാലം നിലനിൽക്കില്ല. അധാര്‍മ്മിക മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണത്തിന് ആയുസ്സ് കുറവാണ്. അതിനാല്‍, കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും മാത്രമേ പണം സമ്പാദിക്കാവൂ എന്ന് ചാണക്യൻ പറയുന്നു.
കഠിനാധ്വാനവും അര്‍പ്പണബോധവും ഒരുവനെ സമ്പന്നതയിലേക്ക് നയിക്കുന്നു. കഠിനാധ്വാനികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും പണത്തിനും സന്തോഷത്തിനും സ്വത്തിനും ഒരു കുറവും ഉണ്ടാകില്ലെന്ന് ചാണക്യൻ വ്യക്തമാക്കുന്നു.
നിങ്ങളുടെ ആസ്തി മറ്റൊരാളോട് ഒരിക്കലും പറയരുത്. അതുപോലെ ഭാവിയില്‍ ഏതെങ്കിലും ഇടപാട് മൂലം നിങ്ങള്‍ക്ക് നഷ്ടം ഉണ്ടായാല്‍ അതും ആരോടും പറയരുതെന്ന് ചാണക്യൻ പറയുന്നു. നിങ്ങളോട് എത്ര അടുപ്പം പുലര്ത്തുന്നവരായാല് പോലും ഈ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇവ സ്ഥിരീകരിക്കുന്നില്ല.)