Gold Price Today Kerala: തിരിഞ്ഞുനോട്ടമില്ല, മുന്നോട്ട് തന്നെ; വീണ്ടും ഉയർന്ന് സ്വർണവില, ഒരു പവൻ ആഭരണം വാങ്ങാൻ എത്ര?

Gold Price Hike: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വ‍ർധനവ്. ഒരു ​ഗ്രാം സ്വ‍ർണത്തിന് 8055 രൂപയാണ് ഇന്നത്തെ നിരക്ക്.

  • Feb 24, 2025, 11:40 AM IST
1 /7

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചെറിയ ആശ്വാസമായി വെള്ളിയാഴ്ച വില കുറഞ്ഞെങ്കിലും ശനിയാഴ്ച വീണ്ടും വർധിച്ചിരുന്നു.

2 /7

കേരളത്തിൽ ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് 64,560 രൂപയാണ്. ഏറ്റവും കുറഞ്ഞത് 61,640 രൂപയായിരുന്നു.

3 /7

സംസ്ഥാനത്ത് ഏകദേശം മൂവായിരത്തോളം രൂപയുടെ വർധനവാണ് ഈ മാസം മാത്രം സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

4 /7

കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ​ഗ്രാമിന് 8055 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

5 /7

ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 64,440 രൂപയാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് ഏകദേശം 70,000 രൂപയാകും.

6 /7

18 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ​ഗ്രാമിന് 6625 രൂപയാണ്. അഞ്ച് രൂപയാണ് വർധിച്ചത്. ആ​ഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 2940 ഡോളറാണ് നിരക്ക്.

7 /7

ആ​ഗോള വിപണിയിലെ സ്വർണ നിരക്ക്, മുംബൈയിലെ വിപണി നിരക്ക്, ഡോളർ രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികൾ ഓരോ ദിവസവും സ്വർണ വില പുതുക്കി നിശ്ചയിക്കുന്നത്.

You May Like

Sponsored by Taboola