ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരിക്കും തീരുമാനം പുറത്തുവിടുന്നത്. നാളെ രാംലീല മൈതാനിയിൽ വച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
Also Read: ഈ സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇന്ന് അവധി! അറിയാം...
സത്യപ്രതിജ്ഞയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് എൻഡിഎ നേതാക്കൾ, സിനിമാ താരങ്ങൾ, സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവരും നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ ഡൽഹിയിലെ ചേരിനിവാസികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഡൽഹി നിമയസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടി വിജയിച്ച നിയമസഭാംഗങ്ങളിൽ 15 പേരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇവരിൽ ഒമ്പത് പേരെ മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, സ്പീക്കർ എന്നീ പ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിനായി ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ തോൽപിച്ച ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവ് പർവേഷ് വർമ, മുതിർന്ന നേതാക്കളായ വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കാണ് കൂടുതൽ സാധ്യത എന്നാണ് റിപ്പോർട്ട്.
Also Read: ബുധനും ശുക്രനും ചേർന്ന് സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് ലഭിക്കും ഡബിൾ നേട്ടങ്ങൾ!
നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡല്‍ഹി പിടിക്കാൻ ബിജെപിക്ക് കഴിഞ്ഞത്. 70 ൽ 48 സീറ്റുകൾ നേടിയാണ് ബിജെ.പി അധികാരത്തിലേറാൻ പോകുന്നത്. തുടർച്ചയായി മൂന്നുതവണ അധികാരത്തിലുണ്ടായിരുന്ന ആം ആദ്മി പാർട്ടിക്ക് വെറും 22 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോൺഗ്രസിന് ഒറ്റ സീറ്റുപോലും ലഭിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.