ലക്നൗ: ഉത്തർപ്രദേശിലെ ത്സാൻസിയിൽ (Jhansi) കൊവിഡ് വാക്സിനേഷന്റെ (Covid Vaccination) ആദ്യ ഡോസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷം മരണമടഞ്ഞ വയോധികയ്ക്ക് (Elderly woman) മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ (Second Dose Vaccine) വിജയകരമായി നൽകിയെന്ന സന്ദേശം വീട്ടുക്കാർക്ക് ലഭിച്ചു. "വാക്സിനേഷൻ വിജയകരം" (Vaccination Successful) എന്ന സന്ദേശം വയോധികയുടെ മകന്റെ മൊബൈൽ നമ്പറിലേക്ക് ലഭിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, മരിച്ച 67 കാരിയായ സ്ത്രീക്ക് 2021 ഏപ്രിലിൽ ആദ്യത്തെ ഡോസ് ലഭിച്ചു, ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം അവൾ മരിക്കുകയും ചെയ്തു. ഡിസംബർ 9ന് തന്റെ മരിച്ചുപോയ അമ്മ കൊവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തു എന്ന സന്ദേശം മകന് ലഭിച്ചു. വയോധിക വാക്സിന്റെ രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ് എടുത്തതായും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Also Read: Vaccine for children | ആറ് മാസത്തിനുള്ളിൽ കുട്ടികൾക്കും വാക്സിൻ ലഭ്യമാക്കുമെന്ന് അദാർ പൂനവാല
ഇസൈതോല കോളനിയിൽ താമസിക്കുന്ന വയോധികയ്ക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ച രാജ്ഘട്ട് അർബൻ പിഎച്ച്‌സിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവം തിങ്കളാഴ്ച പുറത്തുവന്നതോടെ ഡിസ്ട്രിറ്റ് ഇമ്മ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Also Read: Omicron Variant: രാജ്യത്ത് ഇതുവരെ 8 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ കേസുകള്‍ 41
ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പിഎച്ച്‌സി മേധാവി ഡോ.ത്രപ്‌തി പരാശർ, എഎൻഎം ജ്ഞാനദേവി എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഡിഐഒ രവിശങ്കർ പറഞ്ഞു. “ഇതൊരു ഗുരുതരമായ പ്രശ്നമാണ്, ഇത് ഒരു ക്ലെറിക്കൽ തെറ്റാണോ അതോ മനഃപൂർവം ചെയ്തതാണോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്. മറുപടി ലഭിച്ചാൽ ഉടൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാനസാഹചര്യത്തിൽ സെപ്റ്റംബർ 21ന് മരിച്ച 30 കാരിയായ സ്ത്രീയുടെ (Woman) കൊവിഡ് വാക്സിനേഷന്റെ (Covid Vaccination) ആദ്യ ഡോസ് സർട്ടിഫിക്കറ്റ് (First Dose Certificate) ബന്ധുക്കൾക്ക് ഡിസംബർ 4ന് ഇവിടെ നിന്ന് ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...